Thursday, November 5, 2009

ഇല്ലാത്ത പച്ചയെ കുറിച്ച്.....

മരുഭൂമിയില്‍ ഉരുകുമ്പോള്‍
‍ഈ തണുപ്പ് നീയോര്‍ത്തു...
ഒരിക്കലിഷ്ടമില്ലാതിരുന്ന
ഈ തണുപ്പിനെ മതിയാവോളം
ആശ്ളേഷിക്കാന്‍ നീ ആഗ്രഹിച്ചു....
എന്റെ തണുപ്പിഷ്ടമല്ലെന്ന്
കരുതി;
അപ്പോഴേക്കും ഞാനൊരു മരു-
ഭൂമിയായി തീര്‍ന്നിരുന്നു...
ഇനിയൊരു മരുപ്പച്ച;
അതെവിടെയാണ്?
എന്നിലോ...? അതോ നിന്നിലോ?..

No comments:

Post a Comment