Wednesday, November 4, 2009

ഭ്രാന്തന്‍ ചിന്തകള്‍

ചിന്തകള്‍ തുടുത്ത് തുടുത്ത്
ചുമന്നു പഴുത്തപ്പോള്‍
അതിനു പേരുവീണു
വിഷാദം .
തൊടാനറച്ചപ്പോള്‍
വിശ്വാസം നഷ്ടമായപ്പോള്‍
‍അഴുക്കുകള്‍ കഴുകി കഴുകി
കളയാന്‍ ശ്രമിച്ചപ്പോള്‍,
അത് ഭയമായി...
വെറും ഫോബിയ...
കരഞ്ഞ് കരഞ്ഞ് ...
ചിരിച്ചര്‍ത്തുല്ലസിച്ച് ,
ഇരുട്ടിന്റെ തണുപ്പില്‍ ലയിച്ചപ്പോള്‍...
അതിനും പേരുവീണു
ഉന്മാദം!!

No comments:

Post a Comment