Wednesday, November 4, 2009

തീര്‍ത്ഥാടകന്റെ മനസ്സ്

ഇഷ്ടമുള്ളവരുടെ മുഖം
മായ്ക്കാന്‍ ശ്രമിക്കും....
അടച്ച താളുകള്‍ കാറ്റുവന്നു തുറന്നിടും.
തിരിഞ്ഞു നോക്കാതെ തിരഞ്ഞു നോക്കും.
രുദ്രാക്ഷത്തില്‍ വിരലുകള്‍ അമരുമ്പോള്‍
മന്ത്രത്തിന്റെ താളം തെറ്റും.
കണ്ണടച്ചിരുട്ടാക്കും, വെളിച്ചത്തിനു വേണ്ടി..
ഒടുവില്‍ തീര്‍ത്ഥാടനം പൊളിയാണെന്നറിഞ്ഞ്
അവന്റെ തീര്‍ത്ഥാടനം അഭിനയമാകും.

No comments:

Post a Comment