Thursday, November 5, 2009

നിഴലില്ലാമരം

നിഴലില്ലാമരം
നീ കണ്ടിട്ടുണ്ടോ???
വിടര്‍ന്ന ശാഖകളില്‍
കറുത്ത സ്നേഹം,
വേരുകളൊട്ടുമില്ല;
എങ്കിലും ചേക്കാറാന്‍
‍കൊതിതോന്നും...കൂടു കൂട്ടുമ്പോള്‍
ഇല പൊഴിയും...
പിന്നെ;
ജീവന്‍ തുടിക്കുമ്പോള്‍
ഉച്ചവെയിലില്‍
‍വെന്തുരുകും!
കണ്ടിട്ടുണ്ടോ നീ
നിഴലില്ലാമരം???
(കാമ്പില്ലാത്ത സ്നേഹത്തിനു പുറകേപോയി ജീവിതം നഷ്ടമാകുന്നവര്‍ക്ക്)

2 comments:

  1. കുറച്ചുകൂടി പോസറ്റീവാകു ടീച്ചറെ
    എന്നാലല്ലെ ഇതു ജീവിതമാണെന്നു തോന്നൂ.

    ReplyDelete
  2. ഈ വഴി വരാം
    പുതിയ ബ്ലോഗര്‍ക്ക് ആശംസകള്‍
    സ്നേഹപൂര്‍വ്വം

    ബാബുരാജ്

    ReplyDelete