Thursday, November 5, 2009

എന്റെ മരണം

മനം മടുത്ത ഇന്നലെ
എന്റെ മരണം ഞാന്‍ കണ്ടു....
മോഹങ്ങളടുക്കിവെച്ച്
ഇഷ്ടങ്ങള്‍ കോരിയൊഴിച്ച്
അവരാച്ചിത ആളിക്കത്തിച്ചു...
ഇനി...
ചിതയിലെ കനല്‍ കെടുമ്പോള്‍,
ഓര്‍മ്മകള്‍ മായുമ്പോള്‍...
ഈ ഭസ്മം നീ നിന്റെ തിരുനെറ്റിയില്‍
അണിയുക;
ഒരു സത്യത്തിന്റെ തിരുശേഷിപ്പായി...
ജന്മാന്തരങ്ങളിലെ കര്‍മ്മദോഷങ്ങള്‍ ഒഴിയട്ടെ,
ഒന്നൊന്നായി...

1 comments:

  1. വായിച്ചു. വളരെ ഇഷ്ടമായി.........
    ഇനിയും വായിക്കാം. ആശംസകള്............


    സ്ലേഹത്തോടെ
    സരസ്വതി
    saraswathyjayaprakas@gmail.com

    ReplyDelete